Vaasthu: Room for KIDS

Kids Room by Ajith Menon
ഒരു വീടിന്റെ ഭാവിയും പ്രതീക്ഷയും അവിടുത്തെ കുട്ടികളാണ്. അതുകൊണ്ട് കുട്ടികളുടെ മുറി തീരുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
കിഴക്കോ പടിഞ്ഞാറോ ഉള്ള മുറികളാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. മുറികളുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി കിഴക്കോട്ടു തല വച്ചു കിടന്നുറങ്ങണം. പഠിക്കുമ്പോള്‍ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കണം. പഠിത്തത്തില്‍ പുറകിലുള്ള കുട്ടികള്‍ തെക്കുകിഴക്കുഭാഗത്തുള്ള മുറികളില്‍ വടക്കുകിഴക്കേ മൂലയ്‌ക്ക് കിഴക്കു ദിക്കിനഭിമുഖമായി പഠിക്കണം. സമര്‍ഥരായ കുട്ടികള്‍ വടക്കു കിഴക്കു ഭാഗത്തെ മുറിയുടെ തെക്കു കിഴക്കേ കോണില്‍ കിഴക്കോട്ടു നോക്കിയിരുന്നു പഠിക്കണം.
മകള്‍ക്കും മകനും വെവ്വേറെ മുറി കൊടുക്കുമ്പോള്‍ മകള്‍ക്ക് വടക്കുപടിഞ്ഞാറുള്ള മുറിയും മകനു തെക്കുകിഴക്കുള്ളതും കൊടുക്കാം. ഭീരുക്കളായ കുട്ടികള്‍ തെക്കുകിഴക്കു മുറി ഉപയോഗിച്ചാല്‍ അവരുടെ പേടി മാറും. എന്നാല്‍, ജന്മനാല്‍ ആക്രമണോത്സുകതയുള്ള കുട്ടിവില്ലന്മാര്‍ക്കും വില്ലത്തികള്‍ക്കും ഈ മുറി നല്‍കാതിരിക്കുന്നതാണ് നല്ലത്.
| Sakunthala Menon

