HOME

Vaasthu for Wealth

Deck with Pergola designed by Architect Ajith Menon

Deck with Pergola designed by Architect Ajith Menon

പണത്തിന്റെ കുറവ് വീടിന്റെ സമാധാനത്തെ തീര്‍ച്ചയായും ബാധിക്കും. കഠിനമാ‍യി അദ്ധ്വാനിച്ചിട്ടും വരുമാനം കൂടുന്നില്ല, അഥവാ എത്ര പണം ഉണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല എന്നൊക്കെ പരാതിയുള്ളവര്‍ അറിയുക നിങ്ങളുടെ സാമ്പത്തിക ഞെരുക്കം ഒഴിവാക്കാന്‍ വാസ്‌തുശാസ്‌ത്രം തുണയേകും.

കുബേരനാണ് വടക്കു ദിക്കിന്റെ അധിപന്‍. നിങ്ങളുടെ ആഭരണങ്ങള്‍, പണം, ബാങ്ക് ചെക്കുബുക്കുകള്‍, പ്രമാണങ്ങള്‍ തുടങ്ങി ആസ്‌തികളെല്ലാം വീടിന്റെ വടക്കു മധ്യത്തിലുള്ള മുറിയില്‍ തെക്കു പടിഞ്ഞാറേ മൂലയ്‌ക്ക് വടക്കോട്ടു തുറക്കുന്ന അലമാരകളില്‍ സൂക്ഷിക്കണം. വടക്കുകിഴക്കിന്റെ വടക്കുഭാഗത്ത് ഒരു ജല സ്രോതസ് ഉള്ളതും സാമ്പത്തിക അഭിവൃദ്ധിക്ക് നല്ലതാണ്. ഒരു കിണറോ കുളമോ കുഴിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് ഈ സ്ഥാനത്ത് ആകാന്‍ ശ്രദ്ധിക്കുക.

| Sakunthala Menon

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.