Interview: Architect Eugene Pandala

Eugene Pandala
മണ്ണുവീടു മാത്രം നിര്‍മിക്കുന്ന ആര്‍ക്കിടെക്‌റ്റാണ് യൂജിന്‍ പണ്ടാലയെന്നു കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. രണ്ടു ലക്ഷം മുതല്‍ ഒരു കോടിയിലധികം ചെലവിട്ട പ്രൊജക്‌റ്റുകള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്.
“വൈവിധ്യമുള്ള പ്രോജക്‌റ്റുകള്‍ ചെയ്യുമ്പോഴാണ് ക്രിയേറ്റീവാകാന്‍ കഴിയുക; ജോലിയില്‍ നിന്നുള്ള സംതൃപ്‌തി അറിയാന്‍ കഴിയുക. മണ്ണു കൊണ്ടുള്ള വീടുകള്‍ ഇഷ്‌ടമാണെങ്കിലും വളരെ കുറവേ ചെയ്യാറുള്ളൂ.”അത്തരം വീടുകളെ സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നവര്‍ക്കേ ചെയ്‌തു കൊടുക്കാറുള്ളൂ എന്നു പറയുന്നതാകും കൂടുതല്‍ ശരി.
പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന, പ്രകൃതിയുടെ നന്മ ഉള്‍ക്കൊള്ളുന്ന, പ്രകൃതി നല്‍കുന്ന ഊര്‍ജമെന്നു വിശേഷിപ്പിക്കാവുന്ന കാറ്റിന്റെയും വെളിച്ചത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന വീടുകളാണ് യൂജിന്‍ പണ്ടാലയുടേതെന്ന് പൊതുവേ പറയാം. അതുകൊണ്ടു തന്നെ ഈ വീടുകള്‍ താമസിക്കാന്‍ സുഖപ്രദമാണ്.
ഒരു നല്ല വീട് ഉണ്ടാകുന്നതിന്റെ 50 ശതമാനം ക്രെഡിറ്റ് ഇദ്ദേഹം ക്ലൈന്റിനു നല്‍കുന്നു. “നമ്മുടെ വീട്ടില്‍ വേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കുകയും, അതിനനുസരിച്ച് , ആര്‍ക്കിടെക്‍റ്റിന്റെ ഐഡിയ വര്‍ക്ക് ഔട്ട് ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്‌താല്‍ സ്വാഭാവികമായും വീട് നന്നാകും.”
യൂജിന്‍ ഡിസൈന്‍ ചെയ്യുന്ന വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിംഗും ലാന്‍ഡ് സ്‌കേപ്പിംഗും ചെയ്‌തു കൊടുക്കാറുണ്ട്. “ഒരിക്കലും മറ്റൊരാള്‍ ചെയ്‌ത വീടിന്റെ ഇന്റീരിയര്‍ മാത്രം ചെയ്യാന്‍ ഞാന്‍ ഇഷ്‌ടപ്പെടാറില്ല. വിഷം അടിച്ചു വളര്‍ത്തേണ്ടതായ റോസ് പോലുള്ള ചെടികളേക്കാള്‍ നമ്മുടേതായ നാച്വറല്‍ പ്ലാന്റുകള്‍ ഉപയോഗിക്കാനാണെനിക്കിഷ്‌ടം. സ്വാഭാവിക സുഗന്ധം തരുന്ന പൂക്കള്‍, ചൂടു കുറയ്‌ക്കുന്ന മരങ്ങള്‍ എല്ലാം ഉപയോഗിക്കാറുണ്ട്. ഇന്റീരിയറും എക്‍സ്റ്റീരിയറും തമ്മില്‍ ചേര്‍ച്ചയുണ്ടാകുകയും വേണം.”
കൊല്ലം ടി.കെ. എം എഞ്ചീനീയറിംഗ് കോളജ് അധ്യാപകനായിരുന്ന യൂജിന്‍ ഇപ്പോള്‍ മുഴുവന്‍ സമയ ആര്‍ക്കിടെക്‌റ്റാണ്. ഭാര്യ ലില്ലി കൃഷി ഓഫീസര്‍. മകള്‍ താര രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി.
| Text: Pushpa M. | Photo Courtesy: Eugene Pandala


May I know the contact details of architect Eugene Pandala?
Deepa, please see the DIRECTORY.
hai mr.eugene,
it was nice meeting u yest. i think u have dynamic & intellectual personality. hope to meet again. wishes,deepak.